കൊച്ചി: എറണാകുളത്ത് ഗ്രേഡ് എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ഞാറക്കൽ സ്റ്റേഷനിലെ എസ് ഐ ഷിബു ആണ് തൂങ്ങിമരിച്ചത്. കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ഇദ്ദേഹം ഏറെ മദ്യപിച്ചിരുന്നതായാണ് പൊലീസുകാര്‍ പറയുന്നത്. തുടർന്ന് ജീവനൊടുക്കിയതാവാം എന്ന് കരുതുന്നുവെന്നും പൊലീസുകാര്‍ പറയുന്നു. വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.