എംബിബിഎസ് വിദ്യാര്‍ത്ഥിയായ കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസ് ആണ് മരിച്ചത്. 26 വയസായിരുന്നു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ജോണ്‍ തോമസ് വീണത്. ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. എന്നാല്‍, ജോണിന്റെ മരണത്തില്‍ സഹപാഠികള്‍ ദുരൂഹത ആരോപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവല്ല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.