ആലപ്പുഴയിൽ കെഎസ്‌യു പ്രവർത്തകരെ മർദിച്ചത് മുഖ്യമന്ത്രിയുടെ ​ഗൺമാനും സുര​ക്ഷാ ഉദ്യോ​ഗസ്ഥനും…പൊലീസിനെ തള്ളിമാറ്റി വളഞ്ഞിട്ട് തല്ലി….


 
ആലപ്പുഴയിൽ കെഎസ്‌യു പ്രവർത്തകരെ മർദിച്ചത് മുഖ്യമന്ത്രിയുടെ ​ഗൺ‍മാൻ അനിൽ. കാറിൽ നിന്നിറങ്ങി ​ഗൺമാൻ അനിലും സുരക്ഷ ഉദ്യോ​ഗസ്ഥനും പ്രവർത്തകരെ അടിച്ചു. പൊലീസുകാരെ തള്ളിമാറ്റിയ ശേഷം പ്രവർത്തകരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. അരൂർ എസ്ഐ തടയാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ പിടിച്ചുമാറ്റുകയായിരുന്നു. ഗൺമാൻ അനിലിന് നേരെ നേരത്തെയും വിമർശനം ഉയർന്നിരുന്നു. തൊടുപുഴയിൽ മാധ്യമപ്രവർത്തകന്റെ കഴുത്തിന് പിടിച്ച് തള്ളിയതും ​അനിലായിരുന്നു.
أحدث أقدم