പള്ളിക്കത്തോട്ടിൽ മോട്ടോർ മോഷ്ടിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.



 പള്ളിക്കത്തോട്  :  മോട്ടോർ മോഷ്ടിച്ച കേസിൽ  രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ  രണ്ടാം മൈൽ ഭാഗത്ത് രാധികാവിലാസം വീട്ടിൽ സനീഷ് സി.എസ്(39), ചിറക്കടവ് കളരിപ്ലാക്കൽ വീട്ടിൽ സേതു.ജി (51) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം വാഴൂർ പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന മോട്ടോർ വെൽഡിങ് വർക്ക് ഷോപ്പിൽ നിന്നും വാഴൂർ കാപ്പ്കാട് സ്വദേശി റിപ്പയറിംഗിനായി നൽകിയിരുന്ന  6000 രൂപ വിലവരുന്ന വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോർ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് പള്ളിക്കത്തോട്  പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ  തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇവര്‍ മോഷണം ചെയ്ത മോട്ടോർ  പോലീസ് കണ്ടെടുക്കുകയും ചെയ്തു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ ഹരികൃഷ്ണൻ കെ.ബി, എസ്.ഐ റെയ്നോൾഡ് ബി.ഫെർണാണ്ടസ്, എ.എസ്.ഐ രാജു സി. ജി, സി.പി.ഓ  അഭിലാഷ് ആന്റണി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും  കോടതിയിൽ ഹാജരാക്കി.

أحدث أقدم