ചൈനയില്‍ വന്‍ ഭൂകമ്പം; നൂറിലേറെ പേര്‍ മരിച്ചു


 

ബെയ്ജിങ്: ചൈനയില്‍ വന്‍ ഭൂകമ്പം. വടക്കുപടിഞ്ഞാറന്‍ ഗാങ്‌സു പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. ഭൂചലനത്തില്‍ നൂറിലേറെ പേര്‍ മരിച്ചു. 230 ലേറെ പേര്‍ക്ക് പരിക്കേറ്റു.

റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് വിവരം. 

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
أحدث أقدم