തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭ പുനസംഘടനയിലെ നിയുക്ത മന്ത്രി കെ ബി ഗണേഷ്കുമാറിന് ഗതാഗത വകുപ്പിന് പുറമേ സിനിമാ വകുപ്പ് കൂടി വേണമെന്ന് ആവശ്യം. കേരള കോൺഗ്രസ് ബി ആണ് ഈ ആവശ്യം ഔദ്യോഗികമായി അറിയിച്ചത്. ഗണേഷ്കുമാറിന് സിനിമ വകുപ്പ് കൂടി നൽകണമെന്ന് കോൺഗ്രസ് ബി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
അതേസമയം മന്ത്രിസ്ഥാനം ഏറ്റെടുക്കുമ്പോൾ ഔദ്യോഗിക വസതി ആവശ്യമില്ലെന്ന് കെ ബി ഗണേഷ് കുമാർ അറിയിച്ചു.
സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാനും തയ്യാറാണെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്കു ശേഷം മുഖ്യമന്ത്രി ആയിരിക്കും വകുപ്പുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുക എന്നാണ് ലഭ്യമാകുന്ന വിവരം.
മന്ത്രി ആന്റണി രാജു ഒഴിഞ്ഞ ഗതാഗത വകുപ്പിലേക്ക് ആണ് ഗണേഷ് കുമാർ മന്ത്രിയായി എത്തുന്നത്. അഹമ്മദ് ദേവർകോവിലിന് പകരം കടന്നപ്പള്ളി രാമചന്ദ്രൻ തുറമുഖ വകുപ്പ് മന്ത്രിയും ആകും. രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം ഘടകകക്ഷികൾ വീതിച്ചെടുത്തത്.