ചിങ്ങവനത്ത്ബസ്സിനുള്ളിൽ വച്ച് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ.




 ചിങ്ങവനം  : ബസ് യാത്രക്കാരിയായ യുവതിയോട്   ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ കറുകുറ്റി ഞാലൂക്കര ഭാഗത്ത് അകവൂർ വീട്ടിൽ സുരേഷ് എ.കെ (44) എന്നയാളെയാണ് ചിങ്ങവനം  പോലീസ് അറസ്റ്റ് ചെയ്തത്.  ഇയാൾ കഴിഞ്ഞ ദിവസം രാത്രി എറണാകുളത്തുനിന്നും ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന   കെ.എസ്.ആർ.റ്റി.സി ബസ്സിനുള്ളിൽ വച്ച് യുവതിയുടെ  നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ചിങ്ങവനം   പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം  സ്റ്റേഷൻ എസ്.എച്ച്.ഓ അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
أحدث أقدم