കുട്ടി കരയുന്ന ചിത്രവും വീഡിയോയും തെറ്റായി പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം


 
തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഇതര സംസ്ഥാനത്ത് നിന്നുള്ള കുട്ടി പിതാവിനെ കാണാതെ കരയുന്നതിന്റെ വീഡിയോയും ഫോട്ടോയും തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നൽകി സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ജില്ലാ പൊലീസ് ചീഫുമാര്‍ക്ക് നിര്‍ദേശം നല്‍കി. ഫോട്ടോ പ്രചരിപ്പിക്കുന്നത് മതസ്പര്‍ദ്ധയുണ്ടാക്കുന്ന വിധത്തിലും സംസ്ഥാനത്തെ അപമാനിക്കുന്ന വിധത്തിലുമാണെന്നാണ് സര്‍ക്കാര്‍ പറയുന്നു.

വിഷയത്തിൽ തെറ്റായ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇത് സൈബര്‍ വിഭാഗത്തിന് കൈമാറി കേസെടുക്കാനാണ് നിര്‍ദ്ദേശം. ഈ ചിത്രം പോസ്റ്റു ചെയ്തവരുടെ വിവരങ്ങള്‍ സോഷ്യൽ മീഡിയ കമ്പനികളില്‍ നിന്നും അധികൃതർ ശേഖരിക്കും. തിരക്കിനിടയില്‍ പിതാവിനെ കാണാതായതിനെ തുടര്‍ന്നാണ് കുട്ടി കരഞ്ഞതും ദൃശ്യങ്ങള്‍ പുറത്ത് വന്നതും എന്നാല്‍ പൊലീസ് കുട്ടിയെ ആശ്വസിപ്പിച്ചു പിതാവിനൊപ്പം വിടുകയായിരുന്നു. ഈ ദൃശ്യങ്ങളും ഫോട്ടോയുമാണ് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്.
أحدث أقدم