ഓയൂരിൽ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളിലൊരാളായ അനുപമയ്ക്ക് യൂട്യൂബ് വീഡിയോകളിൽ നിന്നും ഒരുമാസം ലഭിച്ചിരുന്നത് അഞ്ച് ലക്ഷം രൂപയോളമെന്ന് എ.ഡി.ജി.പി അജിത്കുമാർ


കൊല്ലം: ഓയൂരിൽ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളിലൊരാളായ അനുപമയ്ക്ക് യൂട്യൂബ് വീഡിയോകളിൽ നിന്നും ഒരുമാസം ലഭിച്ചിരുന്നത് അഞ്ച് ലക്ഷം രൂപയോളമെന്ന് എ.ഡി.ജി.പി അജിത്കുമാർ. കഴിഞ്ഞ ജൂലൈ മാസത്തിൽ അനുപമക്ക് ഇതിൽ നിന്നുള്ള വരുമാനം നിലച്ചിരുന്നു. ഇതിനെ തുടർന്നാണ് അനുപമയും കുറ്റകൃത്യത്തിൽ പങ്കാളിയായതെന്ന് എഡിജിപി വ്യക്തമാക്കി.

5 ലക്ഷം പേരാണ് ‘അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. 381 വീഡിയോകള്‍ അപ്ലോഡ് ചെയ്ത ചാനലിന് വലിയ ഫോളോവേഴ്സാണുള്ളത്. ഇം​ഗ്ലീഷിലുള്ള വിവരണങ്ങൾക്ക് ലക്ഷക്കണക്കിന് വ്യൂവേഴ്സുമുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളെയും കുറിച്ചാണ് വീഡിയോകൾ ഏറെയും. ഇവരുടെ വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോർട്സുമാണ് അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനലിൽ കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചാനലിൽ അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യനെക്കുറിച്ചാണ് വീഡിയോ. കിം കർദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളിൽ ഏറെയും. നായകളെ ഇഷ്ടപ്പെടുന്ന അനുപമ തന്‍റെ വളർത്തുനായകൾക്ക് ഒപ്പമുള്ള വീഡിയോളും യൂട്യൂബിൽ അപ്‍ലോഡ് ചെയ്തിട്ടുണ്ട്.
أحدث أقدم