തിരുവനന്തപുരം : നവകേരള സദസില്‍ തോമസ് ചാഴികാടനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമര്‍ശിച്ച് ദീപിക പത്രത്തിന്റെ എഡിറ്റോറിയല്‍. നവകേരളത്തോടല്ല കാലഹരണപ്പെട്ട നാടുവാഴി സംസ്കാരത്തോടാണ് മുഖ്യമന്ത്രിക്ക് താല്പര്യമെന്ന കടുത്ത വിമര്‍ശനമാണ് ദീപിക ഉയര്‍ത്തിയിരിക്കുന്നത്. ‘കൊടുത്തത് എംപിക്ക്, കൊണ്ടത് ജനങ്ങൾക്ക്’ എന്ന തലക്കെട്ടിലുള്ള ഇന്നത്തെ എഡിറ്റോറിയലിലാണ് പിണറായിക്കെതിരെകടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
ദീപിക പത്രത്തിന്റെ എഡിറ്റോറിയലിന്റെ പൂർണ്ണരൂപം
മുഖ്യമന്ത്രിയുടെ ഭാഷയും ഭാവവും ജനാധിപത്യത്തിൽ അധിഷ്ഠിതമായൊരു നവകേരളത്തോടല്ല, കാലഹരണപ്പെട്ട നാടുവാഴി സംസ്കാരത്തോടാണ് ചേർന്നു നിൽക്കുന്നത്. മുന്നണിയിലെ കക്ഷിയെന്ന നിലയിൽ ചാഴികാടനും അദ്ദേഹത്തിന്റെ പാർട്ടിക്കും അതു കണ്ടില്ലെന്നു നടിക്കേണ്ടി വന്നേക്കാം. പക്ഷേ, തങ്ങളുടെ നീറുന്ന പ്രശ്നങ്ങളോടു മുഖ്യമന്ത്രി നടത്തിയ പ്രതികരണം ജനങ്ങളുടെ ആത്മാഭിമാനത്തിനേറ്റ മുറിവു തന്നെയാണ്.