കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.



'കാഞ്ഞിരപ്പള്ളി: വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എഴുമറ്റൂർ ചാലാപ്പള്ളി ഭാഗത്ത് പുള്ളോലിക്കൽ തടത്തിൽ വീട്ടിൽ ( കാഞ്ഞിരപ്പള്ളി തൊണ്ടുവേലി ഭാഗത്ത് ഇപ്പോള്‍ വാടകയ്ക്ക് താമസം ) സുബിൻ എം.എസ് (28) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകിട്ട് 6:30 മണിയോടുകൂടി വീട്ടമ്മയുടെ വീട്ട് മുറ്റത്ത് അതിക്രമിച്ചു കയറി ഇവരുടെ മാതാവിനെ ചീത്തവിളിക്കുകയും, വീട്ടമ്മയെ ആക്രമിക്കുകയും, അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇത് തടയാൻ വന്ന വീട്ടമ്മയുടെ അച്ഛനെയും ഇയാൾ ആക്രമിച്ചു. വീട്ടമ്മയുടെ അമ്മ വീട്ടിൽ വച്ച് ചുമച്ചത് സുബിനെ കളിയാക്കിയാണെന്ന് ആരോപിച്ചായിരുന്നു ഇയാൾ വീട്ടിലെത്തി അതിക്രമം കാണിച്ചത്.  തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ   ഇയാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ നിർമൽ ബോസ്, എസ്.ഐ മാരായ രാജേഷ് റ്റി.ജി, രഘുകുമാർ, സി.പി.ഓ മാരായ ശ്രീരാജ്, ഷിയാസ്, സജീവ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
أحدث أقدم