ചെങ്ങന്നൂര്‍: വീയപുരം ചുണ്ടനിലേക്ക് ബോട്ട് ഇടിച്ചു കയറി ഒരാള്‍ക്ക് പരിക്കേറ്റു.
പാണ്ടനാട് ചാംപ്യന്‍സ് ബോട്ട് ലീഗ് വള്ളംകളിക്കു ശേഷം നടന്ന ആഹ്ലാദ പ്രകടനത്തിനിടെയാണ് അപകടം.
വിജയികളായ പള്ളാതുരുത്തി ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടന്‍ ഫിനിഷിങ് പോയന്റില്‍ നിന്ന് തിരികെ തുഴഞ്ഞു വരുമ്പോഴാണ് എതിരെ വന്ന ബോട്ട് ഇടിച്ചുകയറിയത്.
തുഴച്ചില്‍കാരനായ അന്‍വിന്റെ കാലിനു പരുക്കേറ്റു. ബോട്ട് നേരെ വരുന്നത് കണ്ട് മറ്റു തുഴച്ചിലുകാര്‍ വെള്ളത്തിലേക്ക് ചാടിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
വള്ളത്തിന്റെ മുന്‍ഭാഗം വേഗത്തിലെത്തിയ ബോട്ടിന് അകത്തുകൂടി ഇടിച്ചുകയറി നില്‍ക്കുയായിരുന്നു.