തൃപ്രയാറിൽ ആനയിടഞ്ഞു. പിതൃക്കോവിൽ പാർത്ഥസാരഥി ആണ് ഇടഞ്ഞത്. തുടർന്ന് തൃപ്രയാർ, തൃശൂർ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
ക്ഷേത്ര പരിസരത്തെ നിർത്തിയിട്ടിരുന്ന രണ്ട് ട്രാവലർ വാഹനങ്ങൾ ആന മറിച്ചിട്ടു. സംഭവസമയത്ത് ആനപ്പുറത്തുണ്ടായിരുന്ന പാപ്പാൻമാർ ചാടി രക്ഷപ്പെടുകയായിരുന്നു. ശ്രമകരമായ ദൗത്യത്തിനൊടുവിൽ ആനയെ തളച്ചത്.