മദ്യപാനം തടഞ്ഞതിന് യുവാവിനെ ആക്രമിച്ച സംഭവത്തിൽ ആറു പേർ കൂടി അറസ്റ്റിൽ


തൃശൂർ: പുലക്കാട്ടുക്കരയിൽ പരസ്യ മദ്യപാനം തടഞ്ഞതിന് യുവാവിനെ ആക്രമിച്ച സംഭവത്തിൽ ആറു പേർ കൂടി അറസ്റ്റിൽ. തൃശൂർ കോനിക്കര, തലോർ സ്വദേശികളായ ആഷിഖ്, ജിത്തു, അമൽ, ഗോകുൽ, അതുൽ, സൂരജ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

പെൺകുട്ടികൾ കുളിക്കുന്ന പുഴക്കടവിൽ മദ്യപാനം തടഞ്ഞതാണ് അക്രമത്തിന് കാരണമായത്. പുലക്കാട്ടുക്കര സ്വദേശി ബിനുവിനെ വീട്ടിൽ നിന്ന് പിടിച്ചിറക്കി ക്രൂരമായി തല്ലുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ബിനുവിന്റെ അയൽവാസി രമേഷിനെ ആളുമാറി അക്രമിസംഘം ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. പതിനാലംഗ സംഘമാണ് അക്രമം നടത്തിയതെന്ന് ബിനു പറഞ്ഞിരുന്നു. അതേസമയം, അക്രമി സംഘത്തിലെ പകുതി പേരെ കൂടി പിടികൂടാനുണ്ട്. ചാലക്കുടി ഡിവൈഎസ്പി ടിഎസ് സിനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
أحدث أقدم