ആലുവ റെയിൽവേ സ്റ്റേഷനിൽബോംബ് ഭീഷണി... സ്റ്റേഷനിൽ ബോബുവെച്ചതായി പൊലീസിന് അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു


 


എറണാകുളം: ആലുവ റെയിൽവേ സ്റ്റേഷനിൽ
ബോംബ് ഭീഷണി. സ്റ്റേഷനിൽ ബോബുവെച്ചതായി പൊലീസിന് അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആർ.പി.എഫും ഡോഗ് സ്ക്വാഡും ബോബ് സ്ക്വാഡും സ്‌റ്റേഷനിൽ പരിശോധന നടത്തുകയാണ്.

നിലവിൽ ആലുവയിലെത്തിയിരിക്കുന്ന ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. ട്രെയിനുകളിൽ കൂടി പരിശോധന നടത്തിയ ശേഷമായിരിക്കും ബാക്കി നടപടികളിലേക്ക് കടക്കുക. കൂടാതെ ഫോൺ കോൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുമ്പും ഇത്തരത്തിലുള്ള അജ്ഞാത ഫോൺകോളുകൾ വന്നിരുന്നെങ്കിലും ഭീഷണിയുണ്ടായിരുന്നില്ല. ആരെങ്കിലും എന്തെങ്കിലും ഉദ്ദേശത്തിൻ്റെ പുറത്ത് ഇത്തരത്തിൽ ഫോൺ ചെയ്തതാകാമെന്നാണ് നിലവിൽ കരുതുന്നത്. എങ്കിലും വിശദമായ പരിശോധന തുടരുകയാണ്.
أحدث أقدم