പാർലമെന്റ് ആക്രമണം ന്യായീകരിക്കാനുള്ള ശ്രമം ഭയമുളവാക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി



ന്യൂഡൽഹി : പാർലമെന്റ് സുരക്ഷാ ലംഘനത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ വീഴ്ചയുടെ അത്രതന്നെ പോലെ തന്നെ ആശങ്കാജനകമാണെന്ന് അതിനെ ന്യായീകരിക്കുന്ന പ്രവൃത്തിയെന്ന് മോദി പറഞ്ഞതായി പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഡിസംബർ 13 ന് രണ്ട് ചെറുപ്പക്കാർ പാര്ലമെന്റിനുള്ളിൽ സീറോ ഹവറിൽ അതിക്രമിച്ച് കടന്നതിനു കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവും ആണെന്ന് അടുത്തിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

ജനാധിപത്യത്തിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വസിക്കുന്ന എല്ലാവരും സംഭവിച്ചതിനെ കൂട്ടായി അപലപിക്കണമായിരുന്നുവെന്ന് മോദി പറഞ്ഞു. “ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു പാർട്ടിക്ക് എങ്ങനെയാണ് അതിനെ പ്രത്യക്ഷമായോ രഹസ്യമായോ ന്യായീകരിക്കാൻ കഴിയുക,” അദ്ദേഹം പറഞ്ഞു,

ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടന്ന ഭാരതീയ ജനതാ പാർട്ടി പാർലമെന്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്യവെയാണ് പാർലമെന്റ് സുരക്ഷാ ലംഘനത്തെ ന്യായീകരിച്ചു കൊണ്ട് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയെ മോദി അപലപിച്ചത്. കൂടാതെ പാർലമെന്റിലെ പ്രതിപക്ഷത്തിന്റെ പെരുമാറ്റം 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവരുടെ സീറ്റുകളുടെ എണ്ണം കുറയുമെന്ന് ഉറപ്പാക്കുമെന്നും ബിജെപി സംഖ്യയിൽ നേട്ടമുണ്ടാക്കുമെന്നും മോദി പറഞ്ഞു.
أحدث أقدم