തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ സ്റ്റേ ഇല്ല ; ഹര്‍ജി സുപ്രീംകോടതി തള്ളി



ന്യൂഡൽഹി : തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിലെ കേരള ഹൈ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കെ ബാബു എംഎല്‍എയുടെ ആവശ്യം സുപ്രീം കോടതി തള്ളി. സ്റ്റേ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയത് ആണെന്നും സ്വരാജിന് വേണ്ടി ഹാജരായ അഭിഭാഷകൻ പി വി ദിനേശ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. കേസിൽ ഇന്ന് ഹൈക്കോടതിയിൽ വിചാരണ നടപടികൾ ആരംഭിച്ചതായി ബാബുവിന്‍റെ അഭിഭാഷകൻ പറഞ്ഞു. ഈ സാഹചര്യത്തിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും ബാബുവിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ചന്ദർ ഉദയ് സിംഗും, അഭിഭാഷകൻ റോമി ചാക്കോയും ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം അംഗീകരിക്കാൻ സുപ്രീം കോടതി തയ്യാറായില്ല. ബാബു നൽകിയ ഹർജി ജനുവരി 10ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

മതചിഹ്നം ഉപയോഗിച്ച് വോട്ട് അഭ്യര്‍ഥിച്ചുവെന്ന് ആരോപിച്ച് ബാബുവിനെതിരെ ഫയല്‍ ചെയ്ത തെരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവിനെതിരെയാണ് ബാബു സുപ്രീം കോടതിയെ സമീപിച്ചത്.
أحدث أقدم