പാർലമെന്റിൽ സുരക്ഷാ വീഴ്ച്ച.. ടിയർ ഗ്യാസുമായി രണ്ട് യുവാക്കൾ എം.പിമാ‍ര്‍ക്കിടയിലേക്ക്…


ന്യൂഡൽഹി  : പാർലമെന്റിൽ സുരക്ഷാ വീഴ്ച്ച. കേന്ദ്ര സ‍ര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്സഭാ സന്ദർശക ഗാലറിയിൽ നിന്നും രണ്ട് യുവാക്കൾ ടിയർ ഗ്യാസുമായി താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. 

പാർലമെന്റ് നടപടികൾ കാണാൻ വന്നവരാണ് ചാടിയതെന്നാണ് വിവരം. ഇവരെ ലോക്സഭാ അംഗങ്ങൾ ചേര്‍ന്ന് കീഴടക്കി. സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി .

പാർലമെന്റ് ആക്രമണം നടന്നിട്ട് 22വർഷം പൂർത്തിയായ ദിവസം ആണ് ഈ സംഭവം ഉണ്ടായതെന്നത് ഗൗരവമേറിയതാണ്.


أحدث أقدم