തെലങ്കാനയുടെ തലപ്പത്ത് രേവന്ത് റെഡ്ഡി




ന്യൂഡൽഹി : തെലങ്കാനയിൽ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും. ഡൽഹിയിൽ ചേർന്ന കോൺഗ്രസ് നേതൃയോഗത്തിന്‍റെതാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട് നടക്കും. തെലങ്കാനയിലെ കോൺഗ്രസിന്‍റെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ച രേവന്ത് റെഡ്ഡി നിലവിൽ തെലങ്കാന പി.സി.സി അധ്യക്ഷനാണ്.

തെലങ്കാനയിൽ ആദ്യമായി കോൺഗ്രസ് അധികാരത്തിലേക്ക് എത്തിയതിൽ രേവന്ത് റെഡ്ഡിയെന്ന പിസിസി അധ്യക്ഷന്‍റെ പങ്ക് ചെറുതല്ല. എ.ബി.വി.പിയിലൂടെ പൊതുരംഗത്തെത്തി ടി.ഡി.പി-യിലൂടെ എംഎൽ.എ-യായി പിന്നീട് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി മാറിയ രേവന്തയെ മുന്നിൽ നിർത്തിയാണ് പാർട്ടി തെലങ്കാനയിൽ അധികാരം പിടിച്ചെടുത്തത്.
أحدث أقدم