ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു… ഓട്ടോ ഡ്രൈവർ മരിച്ചു….


 
കോഴിക്കോട്: കൊയിലാണ്ടിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. കൊരങ്ങാട് തെരുവിൽ എളവീട്ടിൽ ബൈജു (46) വാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ കൊയിലാണ്ടി 14ാം മൈലിന് സമീപമാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ പെട്രോൾ പമ്പിൽ നിന്ന് റോഡിലേക്കിറങ്ങുകയായിരുന്നു. ഈ സമയം കാർ വന്ന് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോയിൽ മറ്റ് യാത്രക്കാർ ഉണ്ടായിരുന്നില്ല.


أحدث أقدم