മയക്കുമരുന്ന് വേട്ട…യുവതിയും യുവാവും പിടിയിൽ
കോഴിക്കോട്: പന്നിമുക്കിൽ പോലീസ് നടത്തിയ ലഹരിമരുന്ന് വേട്ടയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. ചേരാപുരം സ്വദേശി അജ്മൽ, ചെറുവണ്ണൂർ സ്വദേശിനി അനുമോൾ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും 14.500 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തായി പോലീസ് അറിയിച്ചു.
പേരാമ്പ്ര പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്ത്. ഇരുവരെയും അറസ്റ്റ് ചെയ്തതായും വരും ദിവസങ്ങളിലും പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു