വാർത്താ സമ്മേളനത്തിനിടയിൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ സുരേഷ് ഗോപിക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്



അദ്ദേഹത്തിനെതിരെ പോലീസ് ചില ഗുരുതര വകുപ്പുകൾ കൂടി ചുമത്തി. 354ഉം 119 എ വകുപ്പുകാരാണ് അദ്ദേഹത്തിനെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത്.നേരത്തെ ചുമത്തിയ ഐപിസി 354 ഇ 1, 4 വകുപ്പുകൾക്ക് പുറമെ ഇത്.മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ മന:പൂർവ്വം സ്പർശിക്കുകയായിരുന്നു.

പ്രസ്തുത കേസിലെ ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കുമെന്നാണ് സൂചന.കേസിൽ സുരേഷ് ഗോപിയെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.ഇതിന് പിന്നാലെയാണ് പോലീസ് ഇപ്പോൾ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 27ന് കേസിനാസ്പദമായ സംഭവം ഉണ്ടായത്.കോഴിക്കോട് തളിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ ചോദ്യം ചോദിച്ച മീഡിയ വൺ റിപ്പോർട്ടറുടെ തോളിൽ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വയ്‌ക്കുകയായിരുന്നു.

സംഭവ സമയം മാധ്യമപ്രവർത്തകൻ അപ്പോൾ തന്നെ കൈമാറ്റിയെങ്കിലും വീണ്ടും മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെച്ചു.പൊലീസിലും വനിതാ കമ്മീഷനിലും മാധ്യമപ്രവർത്തക പരാതി നൽകി. സുരേഷ് ഗോപി മാപ്പ് പറഞ്ഞ് മുന്നോട്ടു വന്നെങ്കിലും പരാതിക്കാരി കേസുമായി പോകുകയായിരുന്നു
أحدث أقدم