സബ്സിഡി സാധനങ്ങളില്ല.. ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി…




തൃശ്ശൂര്‍: തൃശ്ശൂരില്‍ സപ്ലൈകോയുടെ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി. സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ ഉദ്ഘാടന ചടങ്ങിനെത്തിയ മേയറും എം.എൽ.എയും ഉദ്ഘാടനം നിര്‍വഹിക്കാതെ മടങ്ങിപ്പോകുകയായിരുന്നു. ഉദ്ഘാടനത്തിന് മുമ്പ് സാധനങ്ങള്‍ എത്തുമെന്നാണ് കരുതിയിരുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. സബ്സിഡി സാധനങ്ങള്‍ ലഭിക്കുമെന്ന് കരുതി സപ്ലൈകോയിലെത്തിയ നിരവധി പേരാണ് നിരാശരായി മടങ്ങിയത്.

സംസ്ഥാനത്തെ സപ്ലൈകോ ക്രിസ്മസ് ചന്തകളിലൊക്കെ ഇതേ സ്ഥിതിയാണെന്നാണ് വിവരം.
أحدث أقدم