സദ്ഭരണം ഉള്ളിടത്ത് ഭരണവിരുദ്ധ വികാരം അപ്രസക്തം; തോല്‍വിയിലെ നിരാശ പ്രതിപക്ഷം പാര്‍ലമെന്റില്‍ കാണിക്കരുതെന്ന് പ്രധാനമന്ത്രി




 

ന്യൂഡല്‍ഹി : സദ്ഭരണം ഉള്ളിടത്ത് ഭരണവിരുദ്ധ വികാരം അപ്രസക്തമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധരായവര്‍ക്ക്, രാജ്യത്തിന് ശോഭനമായ ഭാവിക്കായി സമര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് ഫലങ്ങള്‍ ആവേശകരമാണ്. നിഷേധാത്മക നിലപാടുകളെ ജനം തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പിലെ തോല്‍വിയിലെ നിരാശ പ്രതിപക്ഷം പാര്‍ലമെന്റില്‍ കാണിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു മോദി. പാര്‍മെന്റില്‍ പ്രതിപക്ഷം സഹകരിക്കണം. ക്രിയാത്മകമായ ചര്‍ച്ച സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഞാന്‍ രാഷ്ട്രീയമായിത്തന്നെ പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിക്കുന്നു, നിങ്ങള്‍ രാജ്യത്തിന് പോസിറ്റീവായ സന്ദേശം നല്‍കിയാല്‍ അത് നിങ്ങള്‍ക്കും പ്രയോജനകരമാണ്. മോദി പറഞ്ഞു.

പ്രതിപക്ഷം വെറുപ്പിന്റെയും നിഷേധാത്മകതയുടെയും രൂപമായി മാറുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ജനാധിപത്യത്തിന് പ്രതിപക്ഷം ഒരുപോലെ പ്രധാനമാണ്, അതിന് തക്കതായ രീതിയില്‍ പ്രവര്‍ത്തിക്കണം. വികസനത്തിന്റെ വഴിയില്‍ തടസ്സം ഉണ്ടാകാന്‍ രാജ്യം ആഗ്രഹിക്കുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്നും പ്രതിപക്ഷം പാഠം ഉള്‍ക്കൊള്ളണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

أحدث أقدم