കായല്‍ സൗന്ദര്യം ആസ്വദിക്കാം; ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ ഇലക്ട്രിക് ബോട്ട് കൊച്ചിയില്‍


 

കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോളാര്‍ ഇലക്ട്രിക് ബോട്ട് ഇനിമുതല്‍ കൊച്ചിയില്‍. സംസ്ഥാന ജലഗതാഗത വകുപ്പിനായി നവാള്‍ട്ട് നിര്‍മ്മിച്ച ഇന്ദ്ര എന്ന ഡബിള്‍ ഡക്കര്‍ ബോട്ടില്‍ നൂറ് യാത്രക്കാരെ വരെ ഒരേസമയം കയറ്റാന്‍ സാധിക്കും.

കൊച്ചിയുടെ കായല്‍ സൗന്ദര്യം ആസ്വദിക്കുന്നതിനായി വിനോദസഞ്ചാരികള്‍ക്ക് സഹായകമാകും വിധത്തിലാണ് ഇന്ദ്രയുടെ യാത്രകള്‍ ഒരുക്കിയിരിക്കുന്നത്. കറ്റാമറന്‍ സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ബോട്ട് ആലപ്പുഴയിലാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നത് മേഡ് ഇന്‍ കേരള ആശയത്തിനും ശക്തി പകരുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
أحدث أقدم