പൊൻകുന്നത്ത് വയോധികയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.



 പൊൻകുന്നം : വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ  ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എലിക്കുളം വഞ്ചിമല ഭാഗത്ത് കിഴക്കയിൽ വീട്ടിൽ ജോസ് ആന്റണി (43) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം തന്റെ അയൽവാസികൂടിയായ വയോധികയുടെ വീട്ടിൽ അതിക്രമിച്ചുകയറി ഇവരെ വടി കൊണ്ട് ആക്രമിക്കുകയും, വീട്ടിലെ റ്റി.വി  അടിച്ചു തകർക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ ദിലീഷ്. റ്റി, എസ്.ഐ അഭിലാഷ് എം.ഡി,എ.എസ്.ഐ മാരായ അജിത് കുമാർ, ബിനുമോൾ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി

أحدث أقدم