നിയന്ത്രണം വിട്ട ജീപ്പ് മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്



പത്തനംതിട്ട: എം.സി. റോഡിൽ കിളിവയൽ ജംക്‌ഷനു സമീപം നിയന്ത്രണം വിട്ട ജീപ്പ് മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കൊട്ടാരക്കര ഭാഗത്തു നിന്ന് വരികയായിരുന്ന ജീപ്പ് സമീപത്തെ പഴക്കടയ്ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് ഒട്ടോറിക്ഷയിലും ഒരു സ്കൂട്ടറിലും ഇടിച്ച് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന അടൂർ തെങ്ങമം സ്വദേശിക്ക് പരുക്കേറ്റു. ജീപ്പ് ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നാണ് വാഹനത്തിന്റെ നിയന്ത്രണം വിട്ടത്.
أحدث أقدم