തൃശൂർ : മദ്യപിച്ച് വാഹനമോടിച്ച് അപകമുണ്ടാക്കിയ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പിടിയിൽ. അയ്യങ്കോട് സ്വദേശി അരുൺ മോഹൻ(35) ആണ് പിടിയിലായത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇയാളെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പ്രതി അശ്രദ്ധമായി ഓടിച്ച കാർ രണ്ട് ബൈക്കുകളിൽ ഇടിച്ചു. ബൈക്കിൽ സഞ്ചരിച്ച കുടുംബത്തെയും മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവിനെയുമാണ് കാർ ഇടിച്ചത്.
അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.