ഛത്തീസ്ഗഡിൽ ഐഇഡി കണ്ടെടുത്ത് സുരക്ഷാ സേന


ഛത്തീസ്ഗഡ് : കാങ്കർ ജില്ലയിൽ സുരക്ഷാ സേന ഐഇഡി കണ്ടെടുത്തു. തോണ്ടമാർക ഗ്രാമത്തിലെ വനങ്ങളിൽ നിന്നാണ് സഫോടക വസ്തുകൾ കണ്ടെടുത്തത്.

ഇന്ന് രാവിലെയോടെ നക്‌സൽ വിരുദ്ധ ഡ്രൈവിന് കീഴിൽ, കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്ഷൻ (കോബ്ര), സിആർപിഎഫ് 131 ബറ്റാലിയൻ എന്നിവർ തോണ്ടമാർക വനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഐഇഡി കണ്ടെത്തിയതെന്ന് സുക്മ പോലീസ് അറിയിച്ചു. 

സംഭവ സ്ഥലത്ത് വച്ച് തന്നെ ഐഇഡി നശിപ്പിച്ചു. പോലീസ് സേനയും സിആർപിഎഫും കോബ്രയും ചേർന്ന് പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുകയാണ്.
أحدث أقدم