ഡിസിസി മുൻ പ്രസിഡണ്ട് നവകേരള സദസിൽ


 

പാലക്കാട്: മുന്‍ ഡിസിസി പ്രസിഡണ്ട് എവി ഗോപിനാഥ് നവകേരളസദസിന്‍റെ പ്രഭാതയോഗത്തിൽ പങ്കെടുക്കാനെത്തി. സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനൊപ്പമാണ് ഗോപിനാഥ് യോഗത്തിനെത്തിയത്. ജില്ലാ സെക്രട്ടറി, ഗോപിനാഥിനെ വീട്ടിൽപോയി കൊണ്ടുവരികയായിരുന്നു. താനിപ്പോഴും കോൺഗ്രസുകാരനാണെന്നായിരുന്നു എ വി ഗോപിനാഥിന്‍റെ പ്രതികരണം.

സി പി എമ്മിനൊപ്പം ഇനിയുണ്ടാകുമോയെന്ന് പറയാനാകില്ല. സി പി എം ജില്ലാ സെക്രട്ടറി അങ്ങനെ ആരെയും വണ്ടിയിൽ കയറ്റില്ലല്ലോയെന്ന് അദ്ദേഹം പ്രതികരിച്ചു. വികസനത്തിനൊപ്പമാണ് താൻ നിൽക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും നാട്ടിലെത്തുമ്പോള്‍ വികസന കാര്യം ചര്‍ച്ച ചെയ്യാനുള്ള അവസരം വിനിയോഗിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
أحدث أقدم