കൊച്ചി: ഹാദിയയുടെ അച്ഛൻ നൽകിയ ഹേബിയസ് കോർപസ് ഹർജിയിൻ മേലുള്ള നടപടികൾ അവസാനിപ്പിച്ചതായി ഹൈക്കോടതി. ഹാദിയ നിയമവിരുദ്ധ തടങ്കലിൽ അല്ലെന്ന് ബോധ്യമായതിനെ തുടർന്നാണ് നടപടി.
ഹാദിയ പുനർവിവാഹം ചെയ്ത് തിരുവനന്തപുരത്ത് താമസിക്കുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തന്നെ ആരും തടങ്കലിൽ പാർപ്പിച്ചത് അല്ലെന്ന ഹാദിയയുടെ മൊഴിയും കോടതിയിൽ ഹാജരാക്കിയിരുന്നു.