യുവതിയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി


 

പെരുമ്പാവൂരിൽ യുവതിയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നാലു സെന്റ് കോളിനിയിലെ അനുവാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് രജീഷിനെ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് പിടികൂടി. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടാൻ ശ്രമിക്കവേയാണ് ആർപിഎഫിന്റെ പിടിയിലായത്. കൊലപാതകത്തിന്റെ കാരണ എന്താണെന്ന് വ്യക്തമല്ല. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
أحدث أقدم