മുതിർന്ന സിപിഎം നേതാവ് കെ.കുഞ്ഞിരാമൻ അന്തരിച്ചു




കണ്ണൂർ : സിപിഎം മുൻ കാസർകോഡ് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും തൃക്കരിപ്പൂർ എംഎൽഎയുമായിരുന്ന കെ കുഞ്ഞിരാമൻ (80) അന്തരിച്ചു.

 വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ അന്ത്യം. നിലവിൽ സിപിഎം ചെറുവത്തൂർ ഏരിയാകമ്മിറ്റിയംഗമാണ്‌.

ഇന്ന് രാവിലെ 10 മണിക്ക് കാലിക്കടവ്,11 മണിക്ക് കാരിയിൽ, 12 മണിക്ക് ചെറുവത്തൂർ എന്നിവിടങ്ങളിൽ പൊതു ദർശനം നടക്കും. ഉച്ചക്ക് 1 മണിക്ക് മട്ടലായിയിലെ വീട്ടു വളപ്പിൽ ആണ് സംസ്കാരം.

2006 മുതൽ 2016 വരെ തൃക്കരിപ്പൂർ എം എൽ എ ആയിരുന്നു. 1994 മുതൽ 2004 വരെ ജില്ലാസെക്രട്ടറിയായും സ്ഥാനം അനുഷ്ടിച്ചു.1979 മുതൽ 84 വരെ ചെറുവത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനം വഹിച്ചു.
1943 നവംബർ 10ന്‌ തുരുത്തിയിൽ ജനിച്ച കുഞ്ഞിരാമൻ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവർത്തനത്തിൽ സജീവമായത്.
أحدث أقدم