പാമ്പാടി കോത്തലയിൽ കൂരോപ്പട സർവ്വീസ് സഹകരണ ബാങ്ക് ഉൾപ്പെടെ ഉഉള സ്ഥാപനങ്ങളിൽ മോഷണശ്രമം



പാമ്പാടി : പാമ്പാടി കോത്തലയിൽ  സഹകരണ ബാങ്ക് ഉൾപ്പെടെ ഉഉള സ്ഥാപനങ്ങളിൽ മോഷണശ്രമം നടന്നു 
പുലർച്ചെ രണ്ട് മണിയോട് കൂടി യായിരുന്നു മോഷണശ്രമം നടന്നത് 
കൂരോപ്പട സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഉപയോഗമില്ലാതെ കിടന്നിരുന്ന ഷട്ടറിൻ്റെ താഴ് തകർത്തു ബാങ്കിൻ്റെ C C ക്യാമറ തിരിച്ച് വച്ചാണ് താഴ് തകർത്തത് 
തൊട്ടടുത്ത സൂപ്പർ സ്റ്റോഴ്സിൻ്റെയും ,അമ്പിളി സ്റ്റോഴ്സിൻ്റെയും താഴുകൾ തകർത്ത് മോഷ്ടാക്കൾ അകത്ത് കയറിയെങ്കിലും ഒന്നും മോഷണം പോയിട്ടില്ല

 മോഷണം നടന്ന സമയത്ത് ഈ പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു
ഒരു മാസം മുമ്പ് സമാന രീതിയിൽ പാമ്പാടി ആലാമ്പള്ളിയിൽ പ്രവർത്തിക്കുന്ന നന്ദന മെഡിക്കൽസിലും മോഷണം നടന്നിരുന്നു അന്ന് 6000 രുപയോളം നഷ്ടപ്പെട്ടിരുന്നു ,ഇത്തരത്തിൽ പാമ്പാടിയിലും പരിസരങ്ങളിലും ഉഉള വ്യാപാര സ്ഥാപനങ്ങളിലെ മോഷണ പരമ്പര വ്യാപാരികളിൽ ആശങ്ക പടർത്തിയിട്ടുണ്ട് 
പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
أحدث أقدم