സൗദിയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ; നാട്ടിലെത്തി മടങ്ങിയത് കഴിഞ്ഞ മാസം നാട്ടിൽ എത്തിയത് വിവാഹാലോചനയുമായി ബന്ധപ്പെട്ട്




മേലാറ്റൂർ ∙ സൗദി അറേബ്യയിൽ ജോലി കഴിഞ്ഞ് മുറിയിൽ ഉറങ്ങാൻകിടന്ന നഴ്സ് മരിച്ചനിലയിൽ. എടപ്പറ്റ പാതിരിക്കോട് കല്ലംപടിയിലെ മാളിയേക്കൽ ജോസ് വർഗീസിന്റെയും മേരിക്കുട്ടിയുടെയും മകൾ റിന്റുമോൾ (28) ആണ് 

മരിച്ചത്. സൗദി അറേബ്യയിലെ ഹഫർ അൽ-ബാത്തിനിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്.

വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ റിന്റുമോൾ കഴിഞ്ഞ മാസം 13ന് ആണ് മടങ്ങിപ്പോയത്

ജോലി കഴിഞ്ഞശേഷം മുറിയിലെത്തിയ റിന്റു ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് 
കൂടെയുള്ളവർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു
أحدث أقدم