അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിൽ സിപിഐ സംസ്ഥാന കൗൺസിൽ ഇന്നലെയാണ് ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും പാർട്ടിയുടെ മറ്റു സ്ഥാനങ്ങളിൽ നിന്നും നീക്കിയത്.
ജയനെ അനുകൂലിക്കുന്ന പെരിങ്ങനാട് വടക്കു ലോക്കൽ കമ്മിറ്റി അംഗങ്ങൾ കൂട്ടരാജി നൽകി. മല്ലപ്പള്ളി അടക്കം മറ്റിടങ്ങളിലും പ്രാദേശിക നേതാക്കൾ രാജിക്ക് ഒരുങ്ങുകയാണ്.
ചില ജില്ലാ കൗൺസിൽ അംഗങ്ങളും നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചു എന്നാണു സൂചന.കടുത്ത വിഭാഗീയതയുടെ ഭാഗമായിട്ടാണ് എ.പി. ജയനെതിരേ പരാതിയും നടപടിയും വന്നതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്.
എന്നാൽ അനധികൃത സ്വത്ത് വിഷയത്തിൽ വ്യക്തമായ തെളിവുകൾ പാർട്ടിക്ക് കിട്ടിയതുകൊണ്ടാണ് എല്ലാ സ്ഥാനങ്ങളിൽ നിന്നും ജയനെ നീക്കിയതെന്നും എതിർപക്ഷം പറയുന്നു.
അടൂരിൽ ഫാം സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട് ആറു കോടി രൂപയുടെ അഴിമതി ആരോപണം ഉയർന്നിരുന്നു. പാർട്ടി സംസ്ഥാന കൗൺസിൽ സമിതിയെ നിയമിച്ചു അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് നടപടികൾ സ്വീകരിക്കാൻ കൗൺസിൽ തീരുമാനിച്ചത്.