സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐക്കാര്‍ക്ക് മര്‍ദിക്കണമെങ്കില്‍ തന്നെ മര്‍ദിക്കട്ടെയെന്ന് ഗവര്‍ണര്‍ വെല്ലുവിളിച്ചു. റൂട്ട് മാറ്റിയത് ഭയം കൊണ്ടാണെന്ന് കരുതുന്നവര്‍ക്ക് കരുതാം. എസ്എഫ്‌ഐയെയും പൊലീസിനെയും നിയന്ത്രിക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണ്. കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയതില്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമാകുകയാണ്. ചടങ്ങില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം മുഖത്തുനോക്കുകയോ അഭിവാദ്യം ചെയ്യുകയോ ഉണ്ടായില്ല. ഒന്നും സംസാരിക്കാതെ ഗവര്‍ണര്‍ വേദി വിട്ടിറങ്ങുകയും മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറുടെ ചായസത്കാരം ബഹിഷ്‌കരിക്കുകയും ചെയ്തു.