നവകേരള സദസ് : ഇന്ന് ചങ്ങനാശേരിയിൽ… ഗതാഗത ക്രമീകരണം അറിയാം




കോട്ടയം: ചങ്ങനാശ്ശേരി എസ്.ബി. കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന നവകേരളസദസ്സിനോടനുബന്ധിച്ച് ചങ്ങനാശ്ശേരി ടൗണിലും പരിസരപ്രദേശങ്ങളിലും ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ പാലാത്ര ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് റെയിൽവേ–ളായിക്കാട് ജംഗ്ഷൻ വഴി പോകേണ്ടതാണ്.

തിരുവനന്തപുരം ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ളായിക്കാടുനിന്നു ബൈപ്പാസിലൂടെ റെയിൽവേ-പാലാത്ര ജംഗ്ഷൻ വഴി പോകേണ്ടതാണ്.

ആലപ്പുഴ നിന്നു വരുന്ന വാഹനങ്ങൾ പെരുന്ന റെഡ് സ്‌ക്വയറിൽ നിന്നും വല ത്തേയ്ക്ക് തിരിഞ്ഞ് ളായിക്കാടെത്തി ബൈപ്പാസിലൂടെ പോകേണ്ടതാണ്.

ചങ്ങനാശ്ശേരി മാർക്കറ്റ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ സെൻട്രൽ ജംഗ്ഷൻ വഴി വാഴൂർ റോഡിലൂടെ റെയിൽവേ ജംഗ്ഷനിലെത്തി ബൈപ്പാസിലൂടെ പോകേണ്ട താണ്.

ടി.ബി. റോഡിലൂടെ വരുന്ന വാഹനങ്ങൾ പോസ്റ്റോഫീസ് ജംഗ്ഷനിൽ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് പെരുന്ന റെഡ് സ്‌ക്വയർ, ളായിക്കാട് എന്നിവിടങ്ങളിലൂടെ ബൈപ്പാസിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്.

കോട്ടയം ഭാഗത്തുനിന്നു വരുന്ന കെ.എസ്.ആർ.ടി.സി. ബസ്സുകൾ പാലാത്ര ജംഗ്ഷനിൽ നിന്നും ബൈപ്പാസിലൂടെ റെയിൽവേ ജംഗ്ഷനിലെത്തി വലത്തേയ്ക്ക് തിരിഞ്ഞ് സെൻട്രൽ ജംഗ്ഷനിലെത്തി സ്റ്റാൻഡിൽ കയറാവുന്നതാണ്.

തിരുവനന്തപുരം ഭാഗത്തുനിന്നു വരുന്ന കെ.എസ്്.ആർ.ടി.സി. ബസ്സുകൾ ളായിക്കാട്-സെൻട്രൽ ജംഗ്ഷനിലെത്തി വലത്തേയ്ക്ക് തിരിഞ്ഞ് റെയിൽവേ ജംഗ്ഷനിലെത്തി ഇടത്തേയ്ക്ക് തിരിഞ്ഞ് പാലാത്ര ജംഗ്ഷൻ വഴി പോകേണ്ടതാണ്.
ആലപ്പുഴ ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേയ്ക്ക് വരുന്ന കെ.എസ്.ആർ.ടി.സി. ബസ്സുകൾ പെരുന്ന റെഡ് സ്‌ക്വയറിൽനിന്നും ഇടത്തേയ്ക്കുതിരിഞ്ഞ് സെൻട്രൽ ജംഗ്ഷനിലെത്തി വലത്തേയ്ക്ക് തിരിഞ്ഞ് റെയിൽവേ ജംഗ്ഷനിലെത്തി ഇടത്തേയ്ക്ക് തിരിഞ്ഞ് പാലാത്രവഴി പോകേണ്ടതാണ്.

ചങ്ങനാശ്ശേരിയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി. ബസുകൾ എം.സി. റോഡ് പെരുന്ന-ളായിക്കാട് വഴി പോകേണ്ടതാണ്.

ചങ്ങനാശ്ശേരിയിൽ നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി. ബസുകൾ സെൻട്രൽ ജംഗ്ഷനിൽനിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് റെയിൽവേ ജംഗ്ഷനിലെത്തി ഇടത്തേയ്ക്ക് തിരിഞ്ഞ് ബൈപ്പാസിലൂടെ പാലാത്രയിലെത്തി പോകേണ്ടതാണ്.

പാർക്കിങ് ക്രമീകരണങ്ങൾ

തൃക്കൊടിത്താനം, മാടപ്പള്ളി, പായിപ്പാട് പഞ്ചായത്തുകളിൽനിന്നു നവകേരള ബഹുജനസദസ്സിൽ പങ്കെടുക്കാനുള്ളവരെയും വഹിച്ചുവരുന്ന വാഹനങ്ങൾ റെയിൽവേ ജംഗ്ഷൻ വഴി പാലാത്രയിലെത്തി ഇടത്തേയ്ക്ക് തിരിഞ്ഞ് മതുമൂലയ്ക്ക് സമീപമുള്ള വേഴയ്ക്കാട്ട് ബസ് സ്റ്റാൻഡിൽ ആളുകളെ ഇറക്കി എം.സി.റോഡിലൂടെ ളായിക്കാട് ജംഗ്ഷന് സമീപമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

കുറിച്ചി ഭാഗത്തുനിന്നു നവകേരളസദസ്സിൽ പങ്കെടുക്കാനുള്ളവരെയും വഹിച്ചുവരുന്ന വാഹനങ്ങൾ മതുമൂലയ്ക്ക് സമീപമുള്ള വേഴയ്ക്കാട്ട് ബസ് സ്റ്റാൻഡിൽ ആളുകളെ ഇറക്കി എം.സി.റോഡിലൂടെ ളായിക്കാട് ജംഗ്ഷന് സമീപമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

നവകേരള സദസിന് ശേഷം ആളുകളെ തിരികെ കയറ്റാനുള്ള വാഹനങ്ങൾ ളായിക്കാട് പാർക്കിംഗ് ഗ്രൗണ്ടിൽനിന്നും പാലാത്ര ബൈപ്പാസിലൂടെ തിരികെ വേഴയ്ക്കാട്ട് സ്റ്റാൻഡിലെത്തി ആളുകളെ കയറ്റിയതിനുശേഷം കുറിച്ചി ഭാഗത്തേ യ്ക്കുള്ള വാഹനങ്ങൾ തിരികെ എം.സി.റോഡിലൂടെയും തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ സെൻട്രൽ ജംഗ്ഷനിലൂടെ റെയിൽവേ ജംഗ്ഷനിലെത്തിയും തിരികെ പോകണം.

നവകേരള സദസിനോട് അനുഗമിച്ചുവരുന്ന വാഹനങ്ങളും മറ്റ് ഔദ്യോഗിക വാഹനങ്ങളും എസ്.ബി. കോളേജ് മെയിൻ ഗെയിറ്റിലൂടെ അകത്തുകയറി പാർക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്ന ഗ്രൗണ്ടിൽ പാർക്ക് ചെയ്യാവുന്നതാണ്. ഇരുചക്രവാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും മുൻസിപ്പിൽ പാർക്കിന് സമീപമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
ആലപ്പുഴയിൽ നിന്നും കോട്ടയം പോകാൻ മൻകൊമ്പ് സിവിൽ സ്റ്റേഷൻ പാലം വഴി കാവാലം ജങ്കാറിൽ കയറി പോകാവുന്നതാണ്
أحدث أقدم