മലപ്പുറത്ത് സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു


മലപ്പുറം: നീന്തല്‍ പരിശീലനത്തിനിടെ സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ വണ്ടൂരിലാണ് ദാരുണ സംഭവമുണ്ടായത്. 
വണ്ടൂര്‍ ബോയ്‌സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി മുഹമ്മദ് കെന്‍സ് (18) ആണ് മരിച്ചത്. 
ജ്യേഷ്ഠനൊപ്പം നീന്തല്‍ പരിശീലനത്തിനായി പോയതായിരുന്നു മുഹമ്മദ് കെൻസ്.

നടുവത്ത് തിരുവമ്പാടിയിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഓര്‍ക്ക എന്ന നീന്തല്‍ പരിശീലനം നല്‍കുന്ന സ്ഥലത്താണ് ഇന്ന് (10-12-2023-ഞായർ) രാവിലെ 07:30-ഓടെ അപകടമുണ്ടായത്. 

സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജീവന്‍ നഷ്ടമായി.

മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, സ്വിമ്മിങ് പൂളിന് വേണ്ടത്ര സുരക്ഷയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

أحدث أقدم