ആലപ്പുഴയിൽ ഇരട്ട കുഞ്ഞുങ്ങളെ കൊന്ന് അച്ഛനും അമ്മയും ജീവനൊടുക്കി








ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ മൂലേപ്പറമ്പിൽ വീട്ടിൽ ഇരട്ട കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും ജീവനൊടുക്കി.
സുനു, സൗമ്യ ദമ്പതികളാണ് തൂങ്ങിമരിച്ചത്. മൂന്ന് വായസ് പ്രായമായ ആദി, ആദിൽ എന്നീ മക്കളെ കൊലപ്പെടുത്തിയ ശേഷമായിരുന്നു ഇരുവരും ജീവനൊടുക്കിയത്.
കൊലപാതകത്തിനും ആത്മഹത്യയ്‌ക്കും കാരണം കടബാധ്യതയാണോ എന്ന സംശയമുണ്ട്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് മരണവാർത്ത പുറത്തറിയുന്നത്. കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാം എന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു.

أحدث أقدم