ചിങ്ങവനം: വീട്ടിൽ കയറി അതിക്രമം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എസ്.പുരം, നിതീഷ് ഭവൻ വീട്ടിൽ നിധീഷ് ചന്ദ്രൻ (33) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം വെളുപ്പിന് ഒരു മണിയോടുകൂടി സമീപവാസിയായ യുവതിയുടെ വീടിന്റെ കതക് തള്ളിത്തുറന്ന് യുവതിയെയും മറ്റും ചീത്ത വിളിക്കുകയും,കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കൂടാതെ വീടിന്റെ ജനലുകളും മറ്റും ഇഷ്ടികകൊണ്ട് എറിഞ്ഞ് നാശനഷ്ടം വരുത്തുകയും ചെയ്തു. ഇവർക്ക് യുവതിയുടെ സഹോദരങ്ങളുമായി മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ വീട്ടിൽ കയറി ആക്രമണം നടത്തിയത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനംസ്റ്റേഷന്‍ എസ്.എച്ച്.ഓ അനിൽകുമാര്‍,എസ്.ഐ വിപിന്‍ ചന്ദ്രന്‍, സി.പി.ഓ അനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.
ചിങ്ങവനത്ത്' വീട് കയറി അതിക്രമം : ഒരാൾ അറസ്റ്റിൽ.
Jowan Madhumala
0