ട്രെയിൻ സർവീസുകൾ റദ്ദാക്കി സൗത്ത് സെൻട്രൽ റെയിൽവേ

 



ട്രെയിൻ സർവീസുകൾ റദ്ദാക്കി സൗത്ത് സെൻട്രൽ റെയിൽവേ. 10 സർവീസുകളാണ് റദ്ദാക്കിയത്. എറണാകുളം – ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം വീക്കിലി എക്‌സ്പ്രസ്സ് ഡിസംബർ 30 ജനുവരി 6 എന്നീ ദിവസങ്ങളിൽ സർവീസ് നടത്തില്ല.ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മില്ലേനിയം വീക്ക്‌ലി എക്‌സ്പ്രസ് ജനുവരി 2, 9 തീയതികളിൽ സർവീസ് നടത്തില്ല. ബറൗണി – എറണാകുളം രപ്തിസാഗർ വീക്കിലി എക്‌സ്പ്രസ് ജനുവരി 1, 8 തീയതികളിൽ സർവീസ് നടത്തില്ല. എറണാകുളം – ബറൗണി രപ്തിസാഗർ വീക്കിലി എക്‌സ്പ്രസ് ജനുവരി 5, 12 തീയതികളിൽ സർവീസ് നടത്തില്ല.

ഗോരഖ്പൂർ – കൊച്ചുവേളി രപ്തിസാഗർ ത്രിവാര എക്സ്പ്രസ് ജനുവരി 04, 05, 07, 11, 12 തീയതികളിൽ സർവീസ് നടത്തില്ല. കൊച്ചുവേളി – ഗോരഖ്പൂർ രപ്തിസാഗർ ത്രിവാര എക്സ്പ്രസ് ജനുവരി 02, 03, 07, 09 10 തീയതികളിൽ സർവീസ് നടത്തില്ല. കോർബ – കൊച്ചുവേളി എക്‌സ്പ്രസ് ജനുവരി 3 ന് സർവീസ് നടത്തില്ല.

أحدث أقدم