നവകേരള സദസ്സ് തിരുവനന്തപുരം ജില്ലയിൽ മൂന്നാം ദിനം



തിരുവനന്തപുരം: നവകേരള സദസ്സ് തിരുവനന്തപുരം ജില്ലയിൽ പര്യടനം തുടരുന്നു. മൂന്നാം ദിവസമായ ഇന്ന് നാല് നിയോജക മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശനം നടത്തുക. അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിൽ ഇന്ന് നവകേരള സദസ്സ് നടക്കും.
കാട്ടാക്കട തൂങ്ങാംപാറ കാളിദാസ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിനാണ് പ്രഭാതയോഗം. തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നടക്കും. രാവിലെ അരുവിക്കര മണ്ഡലത്തിലാണ് ആദ്യ നവകേരള സദസ്സ്. ഉച്ചക്ക് ശേഷം കാട്ടാക്കട മണ്ഡലത്തിലെ നവകേരള സദസ്സ് ക്രിസ്ത്യൻ കോളേജിലും നെയ്യാറ്റിൻകര മണ്ഡലത്തിലെ നവകേരള സദസ്സ് മുനിസിപ്പൽ സ്റ്റേഡിയത്തിലും നടക്കും. പാറശാല മണ്ഡലത്തിലെ നവകേരള സദസ്സിന് കാരക്കോണം മെഡിക്കൽ കോളേജാണ് വേദി.

أحدث أقدم