എൻഎസ്എസ് ക്യാംപിനിടെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു




 
 തിരൂർ : എൻഎസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു.

 വളാഞ്ചേരി പൂക്കാട്ടിരി ഇസ്‍ലാമിക് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ടി.കെ.സുധീഷ് (38) ആണ് മരിച്ചത്.

 സ്കൂളിലെ എൻഎസ്എസ് ക്യാംപിൽ സുധീഷും പങ്കെടുത്തിരുന്നു. രാവിലെ ക്യാംപ് ആരംഭിക്കുന്നതിനു മുൻപ് എത്തിയ സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ വളാഞ്ചേരിയിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും മരിച്ചു.
أحدث أقدم