കമൽനാഥിനെ വെട്ടി, ജിത്തു പട്‌വാരി പുതിയ അധ്യക്ഷൻ; മധ്യപ്രദേശ് കോൺഗ്രസിൽ അഴിച്ചുപണി



 

ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ മധ്യപ്രദേശ് കോൺഗ്രസിൽ അഴിച്ചുപണി. മധ്യപ്രദേശ് പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥിനെ മാറ്റി. ജിത്തു പട്‌വാരിയാണ് മധ്യപ്രദേശിന്റെ പുതിയ പിസിസി അധ്യക്ഷന്‍.

ഉമങ് സിംഘാറിനെ മധ്യപ്രദേശ് നിയമസഭയിലെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായും തെരഞ്ഞെടുത്തു. ഹേമന്ദ് കടാരെയാണ് നിയമസഭാ കക്ഷി ഉപനേതാവ്.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചാണ് ജിത്തു പട്‌വാരിയെ പിസിസി അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്. അതേസമയം ഛത്തീസ്ഗഢ് കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് ദീപക് ബൈജ് തുടരും.രണ്‍ദാസ് മഹന്തിനെ ഛത്തീസ്ഗഢ് നിയമസഭയിലെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിനേതാവായും നിയമിച്ചു.
أحدث أقدم