മോഷ്ടിച്ച ബൈക്കില്‍ യാത്ര ചെയ്ത് മോഷണം… സാഹസികമായി പിന്തുടര്‍ന്ന് പോലീസ് പ്രതിയെ പിടികൂടി


തിരുവനന്തപുരം- ബൈക്കുകള്‍ മോഷ്ടിച്ച് ആ ബൈക്കില്‍ മോഷണം നടത്തുന്ന വിരുതനെ വെള്ളറട പോലീസ് സാഹസികമായി പിന്തുടര്‍ന്ന് പിടികൂടി. മുള്ളലിവിള സ്വദേശി സന്തോഷ്‌കുമാര്‍ (44) ആണ് പോലീസിന്റെ വലയിലായത്. പുലിയൂര്‍ശാല സ്വദേശി സന്തോഷിന്റ വീടിനു മുന്നില്‍ ഇരിന്ന ബൈക്കാണ് കവര്‍ന്നത്.

കവര്‍ന്നെടുക്കുന്ന ബൈക്ക് ഉപയോഗിച്ച് തുടര്‍ മോഷണം നടത്തുകയും അതിനെ ആക്രിക്ക് വിറ്റ് പൈസ ഉണ്ടാക്കുകയാണ് സുരേഷിന്റെ രീതി. മോഷണ ബൈക്കില്‍ പുലര്‍ശാല വഴി സുരേഷ് സഞ്ചരിക്കുന്നുണ്ട് എന്നുള്ള വിവരം പോലീസിന് ലഭിച്ചത്തിന്റെ അടിസ്ഥാനത്തിൽ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ധനപാലന്‍, സബ് ഇന്‍സ്പക്ടര്‍ റസല്‍ രാജ്, സിപിഒ മാരായ ഷാജന്‍, സനല്‍ കുമാര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
أحدث أقدم