പത്തനംതിട്ട : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രൊഫ. പിജെ കുര്യന്റെ ഭാര്യ സൂസന്‍ കുര്യന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം.
അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
സംസ്കാരം 24 / 12 / 2023 ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് മല്ലപ്പള്ളി കീഴ്‌വായ്‌പുർ ST. തോമസ് മാർത്തോമ്മാ ചർച്ചിൽ.