നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ


കൊല്ലം: കൊല്ലത്ത് രാസലഹരിയുമായി യുവാവ് അറസ്റ്റിൽ. അഞ്ചൽ പനച്ചവിള ആലക്കുന്ന് വിളയിൽ വീട്ടിൽ അൽ സാബിത് (28) ആണ് അറസ്റ്റിലായത്. ഇയാളുടെ കൈവശം നിന്നും എല്‍എസ്‍ഡി സ്റ്റാമ്പും കഞ്ചാവും പിടികൂടി. മാസങ്ങൾക്ക് മുൻപ് ഇയാളെ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനോടൊപ്പം പിടിയിലായിരുന്നു.
കൊല്ലം റൂറൽ ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്ന് 22 എല്‍എസ്‍ഡി സ്റ്റാമ്പുകളും കഞ്ചാവും ആണ് പൊലീസ് പിടിച്ചെടുത്തത്. എംഡിഎംഎ കേസിൽ പിടിയിൽ ആയി ജാമ്യത്തിൽ ഇറങ്ങിയ ആളാണ് അൽ സാബിത്.
ഏറെ നാളുകളായി ഡാൻസാഫ് സംഘം അൽസാബിത്തിനെ നിരീക്ഷിച്ചു വരുകയായിരുന്നു. ആലക്കുന്നിലെ വീട്ടിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രദേശത്ത് ലഹരി സംഘങ്ങൾ രൂക്ഷം ആണെന്ന് നാട്ടുകാരും പറയുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
أحدث أقدم