യുകെയിലെകുടിയേറ്റ നയങ്ങളിലെ മാറ്റങ്ങൾ; ഫാക്ട് ഷീറ്റ് പുറത്തുവിട്ട് ഹോം ഓഫീസ്



 യുകെ: യുകെയിലെ കുടിയേറ്റ നിയമങ്ങളിൽ സമീപകാലത്ത് വലിയ മാറ്റം ആണ് ഉണ്ടായിരിക്കുന്നത്. പ്രധാന മന്ത്രി ഋഷി സുനകും ഹോം സെക്രട്ടറി ജയിംസ് ക്ലെവർലിയും പ്രഖ്യാപിച്ച കുടിയേറ്റ നയങ്ങളിലെ മാറ്റങ്ങൾ ഉൾപ്പെടുത്തിയുള്ള ഫാക്ട് ഷീറ്റ് പുറത്തുവിട്ട് ഹോം ഓഫീസ്. മാറ്റങ്ങൾ എപ്പോൾ നിലവിൽ വരും എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ആണ് ഇതിൽ പറയുന്നത്. ഏപ്രിൽ മുതലായിരിക്കും കുടിയേറ്റ നിയമത്തിലെ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക.കെയര്‍ വര്‍ക്കര്‍, സീനിയർ കെയർ വർക്കർ എന്നിവർ യുകെയിലേക്ക് ആശ്രിതരെ കൊണ്ടുവരുന്നത് വിലക്ക് ഉണ്ടായിരിക്കും. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയുടെ വാർഷിക വരുമാനത്തിൽ മാറ്റം ഉണ്ടായിരിക്കും. 38,700 പൗണ്ടായി ഉയര്‍ത്താനുള്ള പദ്ധതിയാണ് വരുന്നത്. ഏപ്രിൽ മുതൽ 38,700 പൗണ്ടായി ഒറ്റയടിക്ക് വരുമാന പരിധി ഉയർത്തില്ല. മൂന്ന് ഘട്ടങ്ങളായി ആകും പരിതി ഉയർത്തുക. എൻഎച്ച്എസിൽ ഹെല്‍ത്ത് കെയര്‍ വിസക്കായി ശ്രമിക്കുന്നവര്‍ക്ക് ശമ്പള പരിധി വര്‍ധനവിൽ നിന്നും ഇളവ് നല്‍കും.

കുടിയേറ്റ നിയമങ്ങളില്‍ വലിയ മാറ്റങ്ങൾ ആണ് ഉണ്ടാകുക. മാർച്ച്‌ വരെ നിലവിലെ ശമ്പളപരിധിയും ഇപ്പോഴുള്ള നയങ്ങളും തന്നെ തുടരും. പിന്നീട് അടുത്ത വർത്തോട് കൂടി മാത്രമേ കൂടുതൽ നയപരമായ വിവരങ്ങള്‍ പ്രഖ്യാപിക്കുകയുള്ളു. കെയര്‍, സീനിയര്‍ കെയര്‍ വര്‍ക്കേഴ്‌സിന് ഇപ്പോഴുള്ള നിയമം അനുസരിച്ച് ആശ്രിതരെ കൊണ്ടു വരാൻ സാധിക്കില്ല. മാത്രമല്ല മറ്റു വഴികൾ വഴി യുകെയിൽ എത്തി അവർക്ക് കെയർ വിസിലേക്ക് മാറി ആശ്രിതരെ കൊണ്ടുവരാനും സാധിക്കില്ല. യുകെ ഹോം ഓഫീസ് വെബ്സൈറ്റിൽ കയറിയാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും സംശയങ്ങൾക്കുമുള്ള മറുപടിയും ലഭിക്കും.
أحدث أقدم