ടോറസ് ലോറി റോഡരികിലെ താഴ്ച്ചയിലേക്ക് തലകീഴായി മറിഞ്ഞ് അപകടം.



പാലക്കാട്: കപ്പൂരിൽ ടോറസ് ലോറി റോഡരികിലെ താഴ്ച്ചയിലേക്ക് തലകീഴായി മറിഞ്ഞ് അപകടം. വെൺമരത്തിൽ വീട്ടിൽ മുഹമ്മദിന്റെ വീടിന്റെ പറമ്പിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തിൽ ടോറസ് ലോറിയുടെ ഡ്രൈവർ നിസാരപരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ലോറിയുടെ ഇന്ധന ടാങ്ക് പൊട്ടിയതോടെ ഡീസലും വാഹനത്തിൽ നിന്നും ചോർന്നു. വീട്ടുകാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

തിരുത്തിങ്ങൽ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. തൃപ്രയാർ ഭാഗത്തേക്ക് മണ്ണ് കൊണ്ടുപോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. അമിത ഭാരം മൂലം ലോറി മറിയുകയായിരുന്നു. പത്തടിയിലേറെ താഴ്ച്ചയിലേക്കാണ് ലോറി വീണത്.
أحدث أقدم